തൊടുപുഴ: കരിമണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാരിജാതം മ്യൂസിക് ട്രൂപ്പിന്റെ ആഭിമുഖ്യത്തിൽവയലാർ രാമവർമ്മയുടെ അൻപതാം ചരമ വാർഷികത്തോടനുബന്ധിച്ച് വയലാർ അനുസ്മരണവും ഗാന സന്ധ്യയും ഇന്ന് നടക്കും. ഇന്ന് വൈകുന്നേരം മൂന്നിന് കരിമണ്ണൂർ കുന്നപ്പള്ളിയിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന വയലാർ അനുസ്മരണ പരിപാടി സിനിമാതാരം ജാഫർ ഇടുക്കി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി മുഖ്യാതിഥിയായി പങ്കെടുക്കും. റിട്ട. ഹെഡ്മാസ്റ്റർ സി. സി. രാജൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തും. പാരിജാതം മ്യൂസിക്കൽ ട്രൂപ്പ് കൺവീനർ പി. കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. ദേശീയ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നാല് സ്വർണ്ണമെഡൽ നേടിയ ബേബി വർഗീസിനെ ചടങ്ങിൽ ആദരിക്കും. തുടർന്ന് മുപ്പത് ഗായകർ ചേർന്ന് വയലാറിന്റെ സിനിമ, നാടകഗാനങ്ങൾ ആലപിക്കും. പത്രസമ്മേളനത്തിൽ പാരിജാതം മ്യൂസിക്കൽ ട്രൂപ്പ് കൺവീനർ പി. കെ. ശ്രീകുമാർ , പ്രോഗ്രാം കോർഡിനേറ്റർ ജോർജ്കുട്ടി സെബാസ്റ്റ്യൻ, കമ്മറ്റി അംഗങ്ങളായ ഷീല തോമസ് , അജിമോൻ എം. ഡി എന്നിവർ പരിപാടികൾ വിശദീകരിച്ചു.