ഇടുക്കി: എസ്. എൻ. ഡി പി യോഗം ഇടുക്കി യൂണിയനിലെ 1754ാം നമ്പർ ചുരുളി ശാഖയിലെ നേതൃസംഗമം ഇന്ന് നടക്കുമെന്ന് ശാഖാ സെക്രട്ടറി ഷൺമുഖദാസ് അറിയിച്ചു. ശാഖായോഗം മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം, കുടുംബയോഗം ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. അന്നദാന മണ്ഡപത്തിൽ നടക്കുന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് കലേഷ് രാജു അദ്ധ്യക്ഷത വഹിക്കും. ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ യോഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ. ബി സെൽവം മുഖ്യ പ്രഭാക്ഷണം നടത്തും. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് സംഘടനാ സന്ദേശം നൽകും. എൻ. ആർ പ്രമോദ് ശാന്തികൾ, കെ. എൻ പ്രസാദ്, പി. കെ മോഹൻദാസ് , വി. എസ്. പ്രകാശ് , പുഷ്പ മോഹനൻ, സിജു മാന്താനത്ത് എന്നിവർ പ്രസംഗിക്കും. സെക്രട്ടറി എം.എൻ ഷൺമുഖദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ബൈജു ശിവൻ നന്ദിയും പറയും.