തൊടുപുഴ: എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ രവിവാരപാഠശാലയുടെ ആഭിമുഖ്യത്തിൽ ആറാമത് പ്രഭാഷണ പരിശീലന ക്ളാസ് ഇന്ന് നടക്കും. രാവിലെ 9.30 ന് വെങ്ങല്ലൂർ ഗുരു ഐ. ടി. ഐ ഹാളിൽ നടക്കുന്ന ക്ളാസിൽ രവിവാരപാഠശാല ചെയർമാൻ ഷൈജു തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ഗുരുവും എസ്. എൻ. ഡി. പി യോഗവും എന്ന വിഷയത്തിൽ യോഗം ഡയറക്ടർ ബോർഡംഗം കെ.എൻ. തങ്കപ്പൻ (നെടുങ്കണ്ടം) ക്ളാസ് എടുക്കും.