ഇടുക്കി : ജില്ലാ ആയുർവേദ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ അറ്റൻഡർ തസ്തികയിലേക്ക് നവംബർ 3 ന് രാവിലെ 10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, സർട്ടിഫിക്കറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ എത്തണം. യോഗ്യത :എസ്എസ്എൽ.സി പാസായിരിക്കണം. പ്രായപരിധി 40 വയസ്സിൽ കവിയരുത്. ഫോൺ : 04862 291782