പീരുമേട്: കേരളത്തോടൊപ്പം ഇടക്കിയിലെ ടൂറിസ്റ്റു കേന്ദ്രങ്ങൾ വികസിക്കും. കൊവിഡിന് ശേഷംജില്ലയിലെ പ്രാദേശിക ടൂറിസ്റ്റു കേന്ദ്രങ്ങൾ പടർന്നു പന്തലിച്ചു വെന്ന് കാണാം. മുമ്പ് വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്നത്തേക്കടിയും, മൂന്നാറുമായിരുന്നെങ്കിൽ ഇന്ന് ലോക ടൂറിസ്റ്റുകളെ ആഘർഷിക്കാൻ കഴിയുന്ന ഇടമായി പ്രാദേശിക ടൂറിസം വളർന്നു. വാഗമണ്ണിൽ ഒരു വർഷം ലക്ഷകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്നു. പാഞ്ചാലിമേടും, പരുന്തുംപാറയും ഇടുക്കിയും,രാമക്കൽമേടും, ആന ഇറങ്ങലും,
കാൽവരി മൗണ്ടും,അഞ്ചുരുളിയിലേക്കും ഇനിയും വിനോദ സഞ്ചാരികളുടെ കുത്ത് ഒഴുക്കുണ്ടാകും.ഇവിടെ എത്തുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം.