കുട്ടപ്പന : മലങ്കര യാക്കോബായ സുറിയാനി സഭയുടെ നവാദിഷിക്തനായ ശ്രേഷ്ഠ കത്തോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് നവംബർ 4ന് ഇടുക്കി ഭദ്രാസനം പ്രൗഢോജ്വലമായ സ്വീകരണം നൽകുന്നു. നവംബർ 3ന് കോട്ടയത്തു നിന്നും കുമളിയിൽ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവാ നാലിനു രാവിലെ ഭദ്രാസന മെത്രാപ്പോലീത്തായോടും വൈദികരോടുമൊപ്പം തമിഴ്നാട്ടിൽ സഭയുടെ നേതൃത്വ ത്തിൽ നടത്തുന്ന വിവിധ പ്രോജക്ടുകൾ സന്ദർശിക്കും. തിരികെ കുമളിയിൽ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവാ ഉച്ചകഴിഞ്ഞ് രണ്ടിന് ആനവിലാസം വള്ളക്കടവ് വഴി 3 ന് സ്‌കൂൾകവലയിൽ എത്തിച്ചേരുമ്പോൾ സ്വീകരിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഇടുക്കി കവല, അശോക ജംഗ്ഷൻ, ടി.ബി ജംഗ്ഷൻ വഴി കുട്ടപ്പന സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് ആനയിക്കും. ഇടുക്കി ഭദ്രാസന മെത്രാപ്പോലിത്ത സഖറിയാസ് മോർ പീല കസീനോസ് അദ്ധ്യക്ഷത വഹിക്കുന്ന അനമോദന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ടനം ചെയ്യും. മലങ്കര കത്തോലിക്ക സഭയുടെ തിരുവല്ല രൂപതാദ്ധ്യക്ഷൻ തോമസ് മോർ കൂറിലോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നട ത്തും.ഡീൻ കുര്യാക്കോസ് എം.പി, മുനിസിപ്പൽ ചെയർപേഴ്സൺ ബീനാ ടോമി, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ യോഗത്തിൽ സംബന്ധിക്കും.