മൂന്നാർ :കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടറ്റീവ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം നേച്ചർ എഡ്യൂക്കേഷൻ സെന്റർ മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷൻ ഹാളിൽ ഇന്ന്ചേ രും. ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ. എസ്.എഫ്.പി . എസ് .ഒ.ജില്ലാ പ്രസിഡന്റ് ഗിരീഷ് കുമാർ പി എസ് അധ്യക്ഷത വഹിക്കും. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സാജു വർഗീസ് മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന സെക്രട്ടറി റെജിമോൻ ജി. എൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ച്‌കെ എസ്.എഫ്.പി. എസ്. ഒ.സംസ്ഥാന പ്രസിഡന്റ്പി.ജി സന്തോഷ് , സംസ്ഥാന കമ്മിറ്റി അംഗം പി ശ്രീകുമാർ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.എസ് രാഗേഷ് ,ജില്ലാ സെക്രട്ടറി ആർ .ബിജുമോൻ ,ജില്ലാ ട്രഷറർ പി.ടി ഉണ്ണി സംസ്ഥാന കൗൺസിൽ അംഗം വി.കെ ജിൻസ് തുടങ്ങിയവർ സംസാരിക്കും.ജില്ലാ സെക്രട്ടറി എ. അൻവർ സ്വാഗതവും ജില്ലാ ട്രഷറർ ബിനോയി നന്ദിയും പറയും