വണ്ടിപ്പെരിയാർ :പഞ്ചായത്ത് വികസന സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നിറണാകുന്നേൽ ഉദ്ഘാടനം ചെയ്തു. അഞ്ചു വർഷം നടത്തിയ വികസനങ്ങളിലൂടെയും വാഴൂർ സോമൻ എം.എൽ എ യുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ പൊതു വികസനം, പശ്ചാത്തലം സാമൂഹികം, കൃഷി ക്ഷീര ഉൽപാദനം, തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് തയ്യാറാക്കിയിരുന്നത്. ഇതിൽ പ്രധാനമായും റോഡുകൾ 23 വാർഡിനേയും കോൺക്രീറ്റ് വൽക്കരണം നടത്തി. കുടിവെള്ള പദ്ധതികൾ വിദ്യാഭ്യാസ മേഖലയിലെ പ്രഭാത ഭക്ഷണം, ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേക പദ്ധതികൾ, 50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ 80 കോടി രൂപയുടെ പദ്ധതികളാണ് അഞ്ചുവർഷത്തിനുള്ളിൽ പഞ്ചായത്തിൽ പൂർത്തീകരിക്കാൻ കഴിഞ്ഞത്. സർക്കാർ പദ്ധതികളിലും എംഎൽഎ ഫണ്ടുകളിലായി 260 കോടി രൂപ പഞ്ചായത്തിൽ ചെലവഴിച്ചു. ലൈഫ് ഭവന പദ്ധതി വയോജനങ്ങൾ നിർധന കുടുംബാംഗങ്ങൾ കിടപ്പുരോഗികൾ എന്നിവർക്ക് പ്രത്യേക പദ്ധതിയും തയ്യാറാക്കി. പഞ്ചായത്ത് പ്രസിഡന്റ് കെ .എം ഉഷ അദ്ധ്യക്ഷയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം എസ് പി രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ശെൽവത്തായി.ബ്ലോക്ക് മെമ്പർ പി എം. നൗഷാദ്, വികസന കാര്യചെയർപേഴ്സൺ ഷീല കുളത്തിങ്കൽ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീരാമൻ, പഞ്ചായത്ത് സെക്രട്ടറി ബിനോയി. പി.റ്റി. എന്നിവർ സംസാരിച്ചു.