നെടുങ്കണ്ടം: ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തികരിച്ച ഗ്യാസ് ക്രിമിറ്റോറിയത്തിന്റെയും സഹ്യദർശൻ പാർക്കിന്റെയും പ്രവർത്തന ഉദ്ഘാടനവും പടിഞ്ഞാറെ കവല ഓപ്പൺ മാർക്കറ്റ് നിർമ്മാണ ഉദ്ഘാടനവും തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഇന്ന് രാവിലെ 10.30 ന് നെടുങ്കണ്ടത്ത് നിർവഹിക്കും. എം. എം മണി എം.എൽ.എ അധ്യദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രിയ സാമുദായിക സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.