കുമളി: ഗ്രാമപഞ്ചായത്ത് വികസന സദസ് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി ആർ മോഹൻ വികസനപ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിൽ 139,02,83,404 രൂപ പഞ്ചായത്ത് വിവിധ മേഖലയിൽ വികസന പ്രവർത്തങ്ങൾക്കായി ചെലവാക്കി.
പാർപ്പിട മേഖലയിൽ സ്ഥലം വാങ്ങുന്നതിനായി 3,43,00,000 രൂപയും വീട് നിർമ്മിക്കുന്നതിനായി 24,00,20,000 രൂപയും ചെലവഴിച്ചു.
ജലജീവൻ മിഷൻ പദ്ധതിയിലൂടെ കുമളി പഞ്ചായത്തിൽ 8110 വീടുകളിലേയ്ക്ക് കുടിവെള്ളം എത്തിക്കാൻ 35.38 കോടി രൂപയും പഞ്ചായത്ത് മുടക്കി.മാലിന്യ സംസ്‌കരണത്തിന് 2,43,89,852 രൂപയും വയോജനങ്ങളുടെ ക്ഷേമം, ഭിന്നശേഷി, അങ്കണവാടി എന്നി മേഖലകളിൽ 4,13,62,571 രൂപയും ചെലവഴിച്ചു. ക്ഷേമ പെൻഷനായി 47,96,16,000 രൂപയും ചെലവാക്കി.സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റു വിദ്യാഭ്യാസ വികസന പ്രവർത്തങ്ങൾക്കുമായി 11,34,39,826 രൂപ പഞ്ചായത്ത് മുടക്കി.ജില്ലാ പഞ്ചായത്ത് അംഗം എസ്. പി രാജേന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ജെയിംസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എം സിദ്ദിഖ്, മറ്റ് ജനപ്രതിനിധികൾ, കുടുംബ ശ്രീ, തൊഴിലുറപ്പ്, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.