
കട്ടപ്പന: നീണ്ട കാത്തിരിപ്പിനൊടുവിൽ വാഴവരയിലെ നഗര കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു . നഗരസഭയുടെ 70 ലക്ഷം രൂപയും എം.എൽ.എ ഫണ്ട് 30 ലക്ഷം രൂപയും കേന്ദ്രസർക്കാർ ഹെൽത്ത് ഗ്രാൻഡ് അഞ്ചരലക്ഷം രൂപയും വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള 18 സെന്റ് സ്ഥലം അനുവദിച്ചാണ് കെട്ടിടം നിർമ്മിച്ചത്. 2020 മാർച്ചിൽ ശിലാസ്ഥാപനം നടത്തിയ കെട്ടിടത്തിന്റെ പണികൾ ഇഴഞ്ഞുനീങ്ങിയത് പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ നഗരകുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.പോളി ക്ലിനിക്കും ഇതോടൊപ്പം ആരംഭിക്കും. ഏഴ് സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ തസ്തികയാണ് സജ്ജമാക്കിയിട്ടുള്ളത്. ഇ.എൻ.ഡി ഡോക്ടറുടെ സേവനവും ഇവിടെ ലഭ്യമാകും. ഒപ്പം ജനറൽ വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം വൈകാതെ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. നവീകരിച്ച സമ്പൂർണ്ണ ഓട്ടോമേറ്റഡ് ലാബ് ആരംഭിക്കും. എല്ലാ സേവനങ്ങളും പൂർണ്ണമായും സൗജന്യമാണ്. നഗരസഭ ചെയർപേഴ്സൺ ബീന ടോമി അദ്ധ്യക്ഷത വഹിച്ചു. ഡി.എം. ഒ സതീഷ് കെ.എൻ,നാഷണൽ ഹെൽത്ത് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ. ഖയാസ് ഇ.കെ., നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ ജെ ബെന്നി,ജോയി വെട്ടിക്കുഴി, ലീലാമ്മ ബേബി ,മനോജ് മുരളി ,സിബി പാറപ്പായി ,
ഐബി മോൾ രാജൻ, ജസ്സി ബെന്നി, ബെന്നി കുര്യൻ,പ്രശാന്ത് രാജു , ബിനു കേശവൻ, സോണിയ ജയ്ബി , സജിമോൾ ഷാജി. വി.ആർ സജി, അഡ്വ.മനോജ് എം തോമസ്, ജോസുകുട്ടി കണ്ണമുണ്ടയിൽ, രത്നമ്മ സുരേന്ദ്രൻ, കെ എൻ ഷാജി,സനീഷ് മോഹൻ, ഷാജി അഗസ്റ്റിൻ,അജീഷ് അറുകുഴി ,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഉമാദേവി തുടങ്ങിയവർ സംസാരിച്ചു.