
തൊടുപുഴ: കല്ലാനിക്കൽ സെന്റ്‌ജോർജ് യുപി സ്‌കൂളിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികളുടെയും സ്‌കൂളിൽ സേവനം ചെയ്തിരുന്ന അദ്ധ്യാപകരുടെയും സംഗമം നടത്തി. സ്‌കൂൾ മാനേജർ ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളി അധ്യക്ഷതവഹിച്ച സംഗമം പി. ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോതമംഗലം കോർപ്പറേറ്റ് എജുക്കേഷൻ സെക്രട്ടറി ഫാ. മാത്യു മുണ്ടക്കൽ അനുഗ്രഹ പ്രഭാഷണവും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു മുഖ്യപ്രഭാഷണവും നടത്തി സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ജെസ്സി ജോസഫ് സ്വാഗതം പറഞ്ഞു.. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ, ടോമി കാവാലം, ബേബി കാവാലം, ഡോ. സാജൻ മാത്യു, ഷൈനി തോമസ്, അബ്രഹാം എൻ. യു, ബിനോയി സെബാസ്റ്റ്യൻ,ശരണ്യ എസ് എന്നിവർ സംസാരിച്ചു. സംഗമത്തിൽ പൂർവ്വ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ആദരിക്കുകയും ഹെഡ് മാസ്റ്റർ ലിന്റോ ജോർജ് നന്ദി പറഞ്ഞു.