
കാഞ്ചിയാർ കൽത്തൊട്ടി- കിഴക്കേ മാട്ടുക്കട്ടറോഡ് തകർന്നു
കട്ടപ്പന :കാഞ്ചിയാർ കൽത്തൊട്ടി കിഴക്കേ മാട്ടുക്കട്ടറോഡ് തകർന്ന് കാൽനട യാത്രപോലും അതീവ ദുഷ്‌കരമായി മാറി.വർഷങ്ങൾക്കു മുമ്പ് പി എം ജി എസ് വൈ പദ്ധതിയിൽ നവീകരിച്ചതാണ്.ഇതിനുശേഷം കൃത്യമായ സമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടന്നില്ല. ഇതോടെ നൂറുകണക്കിന് പ്രവേശവാസികളാണ് ദുരിത യാത്ര നടത്തുന്നത്.കുടിയേറ്റമേഖലയായ കാഞ്ചിയാർ കൽത്തൊട്ടി, കിഴക്കേമാട്ടുക്കട്ട എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാണ് കൽത്തൊട്ടിൽ നിന്നും കിഴക്കേ മാട്ടുകട്ടയിലേക്ക്‌പോകുന്ന റോഡ്.റോഡിന്റെ വിവിധ ഭാഗങ്ങൾ തകർന്ന് വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ചെറുവാഹനങ്ങൾ വളരെ പ്രയാസപ്പെട്ടുവേണം ഇതുവഴി കടന്നുപോകാൻ.പ്രദേശവാസികൾ നിരവധി തവണ വിഷയം ത്രിതല പഞ്ചായത്ത് അധികൃതർ മുൻപാകെ ധരിപ്പിച്ചെങ്കിലും അറ്റകുറ്റപ്പണി കൾക്ക് താമസംനേരിടുകയാണ് .അതേസമയം നാട്ടുകാരുടെ ദുരവസ്ഥ മനസ്സിലാക്കി ഗ്രാമപഞ്ചായത്ത് അംഗംജോമോൻ തെക്കേൽ കൽത്തൊട്ടി ടൗൺ മുതൽ വെട്ടംപടി വരെയുള്ളറോഡിന്റെ ഭാഗം നവീകരിക്കാൻ തുക വകയിരുത്തിയിട്ടുണ്ട്.ടെൻഡർ നടപടികളും പുരോഗമിക്കുകയാണ്. എന്നാൽ ദുരവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുന്നില്ല.3 കിലോമീറ്ററോളം അതീവ ദുർഘടനമായി കിടക്കുകയാണ്
=ത്രിതല പഞ്ചായത്തുകളുടെനേതൃത്വത്തിൽ കൂടുതൽ തുക മുടക്കിയാൽ മാത്രമേ റോഡിന്റെ പൂർണമായ നവീകരണം സാദ്ധ്യമാകൂ.അടിയന്തരമായി റോഡിന്റെ ദുരവസ്ഥയ്ക്ക് ബന്ധപ്പെട്ടവർ പരിഹാരം കണ്ടെത്തി തരണമെന്ന ആവശ്യമാണ്നാട്ടുകാർ മുന്നോട്ട് വയ്ക്കുന്നത്.