ഇടുക്കി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും വികസന സദസും വികസന സദസുകളുടെ സംസ്ഥാനതല സമാപനവും ഇന്ന് ഉച്ചക്ക് 2 ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ചെറുതോണി പുതിയ ബസ് സ്റ്റാൻഡ് മൈതാനിയിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന വികസന ഡോക്യുമെന്ററികളുടെ പ്രദർശന ഉദ്ഘാടനം രാവിലെ 9 ന് ജില്ലാ പൊലീസ് മേധാവി . സാബു മാത്യു നിർവഹിക്കും. 10 ന് ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് തൊഴിൽ മേളയുടെ ഉദ്ഘാടനം നിർവഹിക്കും.
സമാപനസമ്മേളനത്തിൽ ജില്ലാ പഞ്ചായത്തിന്റെ വികസന റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേലും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ വികസന റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോളും അവതരിപ്പിക്കും. എം.എം. മണി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എ. രാജ എം.എൽ.എ, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ സി. വി.വർഗീസ് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും.

50 ൽ പരം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേള, പ്രദർശന സ്റ്റാളുകൾ, ഡോക്യുമെന്ററി പ്രദർശന മത്സരം, പുരസ്‌കാര വിതരണം, വിവിധ വകുപ്പുകളുടെ വികസന ഡോക്യുമെന്ററികൾ എന്നിവയും നടക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ആരോഗ്യവിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജി.സത്യൻ, വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭവ്യ എം., ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി. ബിനു, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ജിജി. കെ ഫിലിപ്പ്, സി. രാജേന്ദ്രൻ, ആശ ആന്റണി, എസ്. പി രാജേന്ദ്രൻ, ഡിറ്റാജ് ജോസഫ്, മിനി ജേക്കബ്, പ്രഭ തങ്കച്ചൻ, സിജി ചാക്കോ, രാജു ജോസഫ്, നിമ്മി ജയൻ, ടി.ഇ നൗഷാദ്, തുടങ്ങി കക്ഷി രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.