parijatham

കരിമണ്ണൂർ: പാരിജാതം മ്യൂസിക് ട്രൂപ്പിന്റെ നേതൃത്വത്തിൽ വയലാർ അനുസ്മരണവും ഗാനസന്ധ്യയും നടത്തി. സിനിമാതാരം ജാഫർ ഇടുക്കി സമ്മേളനം ഉദ്ഘാടനം ചെയ്തു. പാരിജാതം മ്യൂസിക് ട്രൂപ്പ് കൺവീനർ പി. കെ . ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിസാമോൾ ഷാജി മുഖ്യാതിഥിയായിരുന്നു. എഴുത്തുകാരനും പ്രഭാഷകനുമായ സി. സി. രാജൻ വയലാർ അനുസ്മരണപ്രഭാഷണം നടത്തി. വിജയവാഡയിൽ നടന്ന ദേശീയ നീന്തൽ ചാമ്പ്യൻ ഷിപ്പിൽ 4 സ്വർണ്ണവും, രണ്ട് വെള്ളിയും നേടിയ ബേബി വർഗീസിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ജോർജ്കുട്ടി സെബാസ്റ്റ്യൻ സ്വാഗതവും അജിമോൻ എം. ഡി . നന്ദിയും പറഞ്ഞു. തുടർന്ന് പാരിജാതം മ്യൂസിക് ട്രൂപ്പിലെ മുപ്പതോളം ഗായകർ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. സോണി വർഗീസ്, ജോയ്, സുബീഷ്, ഷീല തോമസ്, സിജു തോമസ്, അനൂപ് എന്നിവർ പരിപാടികൾക്ക്നേതൃത്വംനൽകി.