കോടിക്കുളം: കൃഷി വകുപ്പിന്റെ പച്ചക്കറിക്കൃഷി വികസന പദ്ധതിയുടെ പദ്ധതിയുടെ ഭാഗമായി കോടിക്കുളം കൃഷിഭവൻ പരിധിയിലുള്ള കർഷകരിൽ നിന്നും ന്യൂട്രീഷണൽ ഗാർഡൻ കിറ്റിനായി അപേക്ഷകൾ ക്ഷണിച്ചു. അത്യുത്പാദന ശേഷിയുള്ള പച്ചക്കറി തൈകൾ - 50 എണ്ണം, ദീർഘകാല പച്ചക്കറി തൈകൾ- 6 എണ്ണം, ട്രൈക്കോഡെർമ - 500 ഗ്രാം, സ്യൂഡേമോണസ് - 500 ഗ്രാം, ഡോളമൈറ്റ് - 3 കിലോ ഗ്രാം, സമ്പൂർണ (സൂക്ഷ്മ മൂലക കൂട്ട്) - 200 ഗ്രാം, വെർമി കമ്പോസ്റ്റ് - 3 കിലോ ഗ്രാം, ജൈവ കീടനാശിനി - 100 മില്ലി (ചെറിയ മാറ്റങ്ങൾ ഉണ്ടാവാം), തുടങ്ങിയവയുടെ ഒരു യൂണിറ്റ് - 800 രൂപയുടെ കിറ്റായി കർഷകർക്ക് ഇപ്പോൾ ലഭ്യമാണ്. ഗുണഭോക്തൃ വിഹിതം 300 രൂപ കൃഷിഭവനിൽ അടയ്‌ക്കണം.