
കുമാരമംഗലം: കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസ് സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിറ്റും അഹല്യ ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്രരോഗ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. ഡോ. ഹഫ്സയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധരാണ് ക്യാമ്പ് നയിച്ചത്.