
തൊടുപുഴ: നഗരസഭയിലെ പ്രധാന ജംഗ്ഷനുകളും മീഡിയനുകളും മോടിപിടിപ്പിക്കുന്ന നഗര സൗന്ദര്യവൽക്കരണ പദ്ധതിക്ക് തുടക്കമായി. നഗരത്തിലെ 25 മീഡിയനുകളാണ് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്. തൊടുപുഴ നഗരസഭ,ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കോലാനി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പി.ജെ ജോസഫ് എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ ദീപക് അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരുന്നു. മൂന്നുമാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ചെയർമാൻ അറിയിച്ചു . രണ്ടാംഘട്ടത്തിൽ ബൈപ്പാസുകളും പുഴയോര പാതയും മനോഹരമാക്കുക എന്നതാണ് ലക്ഷ്യം. യോഗത്തിൽ നഗരസഭാ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ വ്യാപാരി വ്യവസായി പ്രതിനിധികൾ, ട്രാക്ക് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.