ഇടുക്കി: കേരള സർക്കാരിന്റെ ഹിന്ദി അദ്ധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യക്കേഷൻ കോഴ്സ് 2025 - 27 ബാച്ചിൽ സീറ്റുകൾ ഒഴിവുണ്ട്. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുളള പ്ലസ് ടു, ഡിഗ്രി, എം.എ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17നും 35നും ഇടയിൽ പ്രായപരിധി ബാധകം. 31ന് രാവിലെ 11ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ ഒറിജിനൽ സർട്ടിഫിക്കറ്റുമായി അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 8547126028, 04734- 296496 എന്നീ നമ്പറിൽ ബന്ധപ്പെടുക.