കാളിയാർ: ശക്തമായ കാറ്റിലും മഴയിലും ട്രാൻസ്‌ഫോർമർ തകർന്നു വീണു. മുള്ളൻകുത്തി - ഞാറക്കാട് റൂട്ടിൽ ഇന്നലെ രാവിലെ 9നായിരുന്നു അപകടം. കനത്ത കാറ്റിൽ റോഡരുകിലെ മരം ട്രാൻസ്‌ഫോർമറിലേക്ക് കടപുഴകി വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് ഒമ്പതോളം വൈദ്യുതി തൂണുകളാണ് തകർന്നത്. ഇതിന് തൊട്ടു മുമ്പ് ഒരു സ്‌കൂൾ ബസ് ഇതു വഴി കടന്ന് പോയെങ്കിലും തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.