muttom

മുട്ടം: മലേഷ്യയിൽ നടന്ന സ്‌പെഷ്യൽ ഒളിമ്പിക്സ് ഏഷ്യാ പസഫിക് ചാമ്പ്യൻഷിപ്പ് ബാറ്റ്മിന്റൻ ഡബിൾസിൽ സിൽവർ മെഡൽ കരസ്ഥമാക്കിയ മുട്ടം സ്വദേശി അമൽ ബിജുവിനും കോലാനി സ്വദേശി സുജിത സുകുമാരനും മുട്ടം ടൂറിസം കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി. സൊസൈറ്റി പ്രസിഡന്റ് ടോമി ജോർജ് മൂഴിക്കുഴിയിൽ അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജോയി ജോൺ, മെമ്പർമാരായ അരുൺ പൂച്ചക്കുഴി, ഷേർളി അഗസ്റ്റിൻ, റെജി ഗോപി, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സാം ക്രിസ്റ്റി ഡാനിയൽ, വൈസ് പ്രസിഡന്റ് ജെയിൻ മ്ലാക്കുഴി, ബോർഡ് മെമ്പർ ഈസ ടി.എച്ച്, വിവിധ സംഘടന നേതാക്കളായ ടി.കെ മോഹനൻ, ജോസഫ് പഴയിടം, പി.സി വിത്സൻ, കെ.എൻ ഗീതാകുമാരി, എം.എ ഷബീർ, സുജി പുളിക്കൽ, ബെന്നി പ്ലാക്കൂട്ടം, കൃഷ്ണൻ കണിയാപുരം, പി.ഡി ലിജു , വി.ബി സുകുമാരൻ, ലോറൻസ് മാത്യു, എം.എച്ച് കെരീം, ഉഷ രാജു, ലളിത സോമൻ, കുട്ടിച്ചൻ, സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി പി.എം സുബൈർ സ്വാഗതവും ശ്രീജ നന്ദിയും പറഞ്ഞു.