രാജാക്കാട്: കേരള കോൺഗ്രസ് രാജാക്കാട് മണ്ഡലം കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും നടത്തി. ഓഫീസ് ഉദ്ഘാടനവും തുടർന്ന് നടന്ന കൺവെൻഷനും ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. പുതുതായി അംഗത്വമെടുത്ത അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും നടത്തി. മണ്ഡലം പ്രസിഡന്റ് സിബി കൊച്ചുവള്ളാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഹൈ പവർ കമ്മിറ്റി അംഗം അഡ്വ. തോമസ് പെരുമന മുഖ്യപ്രഭാഷണം നടത്തി. കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, വനിത കോൺഗ്രസ് ജില്ല പ്രസിഡന്റ് ഷൈനി സജി, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസ് പൊട്ടംപ്ലാക്കൽ, സംസ്ഥാന കമ്മിറ്റി അംഗം ചാക്കോ നടുക്കുടി,കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ബിനു പി.ജോൺ, ജില്ല വൈസ് പ്രസിഡന്റ് എം.ജെ കുര്യൻ, കമ്മിറ്റി അംഗം പി.ഡി ദേവസ്യ, നിയോജക മണ്ഡലം സെക്രട്ടറി ഒ.എസ് ജോസഫ്, തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലെയ്സ് ജി.വാഴയിൽ എന്നിവർ പ്രസംഗിച്ചു.