vyapari
വ്യാപാരി വ്യവസായി സഹകരണ സംഘം ക്ലിപ്തം നമ്പർ ഐ. 616 തിരഞ്ഞെടുപ്പിൽ വിജയിച്ച തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വം നൽകിയ വ്യാപാരി സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ.

തൊടുപുഴ: വ്യാപാരി വ്യവസായി സഹകരണ സംഘത്തിൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വം നൽകിയ വ്യാപാരി സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആർ.രമേശ്, തങ്കച്ചൻ കോട്ടക്കകത്ത്, കെ.പി. ശിവദാസ്, ഗ്രേസി ജോളി, ബിന്ദു പത്മകുമാർ, ശേഖരൻ വി. എസ്, സിറിയക് ജെ തരണി, എന്നിവരാണ് വിജയിച്ചത്. വിജയിച്ച മുഴുവൻ സ്ഥാനാർത്ഥികളെയും തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് രാജു തരണിയിൽ അനുമോദിച്ചു. വാശിയേറിയ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ വിജയിപ്പിച്ച മുഴുവൻ വ്യാപാരികൾക്കും സഹകാരികൾക്കും ജില്ലയിലെ വിവിധ യൂണിറ്റുകളുടെ ഭാരവാഹികൾക്കും തൊടുപുഴ യൂണിറ്റ് ജനറൽ സെക്രട്ടറി സി.കെ നവാസ് നന്ദി അറിയിച്ചു.