gopakumar
കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ട്ര്രകീവ് സ്റ്റാഫ് ഓർഗനൈസേഷൻ ഇടുക്കി ജില്ലാ സമ്മേളനം മൂന്നാർ നേച്ചർ എഡ്യൂക്കേഷൻ സെന്റർ വൈൽഡ് ലൈഫ് ഡിവിഷൻ ഹാളിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെപി ഗോപകുമാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

മൂന്നാർ : മന്ത്രിസഭയുടെ അനുമതിയില്ലാതെ പി എം ശ്രീ യിൽ ഒപ്പുവെച്ചത് ഭരണഘടനാപരമായി തെറ്റായ നടപടിയാണെന്ന് ഇടതുപക്ഷ സർവ്വീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ പറഞ്ഞു.നിലവിലെ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുകയാണ് വേണ്ടത്.പി എം ശ്രീ പദ്ധതിക്ക് കേന്ദ്ര സഹായവും, സംസ്ഥാന വിഹിതവും ഉൾപ്പെട്ടു വരുന്നു. ഇതിൽ സാമ്പത്തിക ബാധ്യതയും ഉൾപ്പെടുന്നു. അതിനാൽ കരാർ ഒപ്പുവയ്ക്കപ്പെടുന്നതിന് മുൻപായി ചട്ടം 34 പ്രകാരം മന്ത്രിസഭയുടെ അംഗീകാരം വാങ്ങേണ്ടതുണ്ട്. ഒരു വകുപ്പ് ഏകപക്ഷീയമായി ഇത്തരം കാര്യങ്ങൾ തീരുമാനിച്ച് ഒപ്പിടുക എന്നത് ഭരണഘടനപരമായി ദുരൂഹമായി കാണേണ്ട വസ്തുത കൂടിയാണ്. അത്തരം നടപടിയിലേക്ക് നീങ്ങിയ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപമാണ് നടന്നിരിക്കുന്നത്. ഇക്കൂട്ടർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാവുന്ന കാര്യമാണെന്നും ഗോപകുമാർ പറഞ്ഞു. മൂന്നാർ നേച്ചർ എഡ്യൂക്കേഷൻ സെന്റർ വൈൽഡ് ലൈഫ് ഡിവിഷൻ ഹാളിൽ നടന്ന കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗോപകുമാർ.കെ എസ് .എഫ് .പി.എസ് ഒ.ജില്ലാ പ്രസിഡന്റ് പി എസ് ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജി.എൽ റെജിമോൻ സംഘടന റിപ്പോർട്ടും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സാജു വർഗീസ്‌ഐ എഫ്. എസ് ,മുഖ്യപ്രഭാഷണം നടത്തി . സംഘടനയുടെ ജില്ലാ സെക്രട്ടറി എ അൻവർ പ്രവർത്തനം റിപ്പോർട്ടും, ജോയിന്റ്കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ എസ് രാഗേഷ് ,ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഏ.കുമാർ ,വി.കെ ജിൻസ് എന്നിവർ ആശംസകൾഅർപ്പിച്ച് സംസാരിച്ചു.പുതിയ ഭാരവാഹികളായി ബിനോയി ജേക്കബ് പ്രസിഡന്റ് സെക്രട്ടറി എ അൻവർ, ട്രഷറർ ജിനേഷ് കുമാർ പി.എസ് എന്നിവരെ തെരഞ്ഞെടുത്തു.