തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സർപ്പക്കാവിലെ പ്രതിഷ്ഠാദിനവാർഷികത്തോടനുബന്ധിച്ചു തുലാമാസത്തിലെ വിശേഷാൽ സർപ്പപൂജ നവംബർ 12 ന് പാമ്പുമേക്കാട്ട് വല്ലഭൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 9 ന് വിശേഷാൽ സർപ്പ പൂജ , സർപ്പനിവേദ്യം , നൂറും പാലും , വഴിപാടുകൾ എന്നിവയും ഉച്ചക്ക് 12 ന് സർപ്പക്കാവിൽ ദീപാരാധനയും , വൈകിട്ട് 8 ന് സർപ്പബലിയും നടക്കും. സർപ്പക്കാവിൽ വഴിപാടുകൾ മുൻകൂട്ടി ക്ഷേത്രത്തിൽ ബുക്ക് ചെയ്യാവുന്നതാണ്.