ആലക്കോട്: കൃഷിഭവൻ പരിധിയിലെ കൂൺ കർഷകരിൽ നിന്നും സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻറെ കീഴിൽ കൂൺ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഘടക പദ്ധതികളിലേക്ക് അപേക്ഷ. ക്ഷണിച്ചു. ചെറുകിട കൂൺ ഉല്പാദന യൂണിറ്റുകളോ, കമ്പോസ്റ്റ് യൂണിറ്റുകളോ പണിയാൻ താത്പര്യപ്പെടുന്ന കർഷകർക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്.
ചെറുകിട കൂൺ ഉല്പാദന യൂണിറ്റുകൾക്ക് ചെയ്യുന്ന കർഷകർക്ക് 40% സബ്സിഡി എന്ന നിരക്കിൽ പരമാവധി 11250 രൂപാ അനുവദിക്കുന്നു. കമ്പോസ്റ്റ് യൂണിറ്റുകൾക്ക് 50% സബ്സിഡി എന്ന നിരക്കിൽ പരമാവധി Rs.50000 രൂപയും അനുവദിക്കും. പദ്ധതിയുടെ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം 2025-26 വർഷം കരമടച്ച രസീത് / സ്ഥലത്തിന്റെ രേഖയുടെ പകർപ്പ് , ആധാർ കാർഡ് പകർപ്പ് , ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ കൂടി അപേക്ഷയോടൊപ്പം കൃഷിഭവനിൽ സമർപ്പിച്ച പദ്ധതി ആനുകൂല്യത്തിന് സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9383470974, 9495426698