തൊടുപുഴ :നഗരസഭയിലെ പട്ടയംകവലയിലുള്ള സ്‌പെഷ്യൽ അംഗൻവാടിയിൽ സ്‌പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചറുടെ ഒഴിവിലേക്ക് പ്രവർത്തി പരിചയമുള്ളതും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ B.Ed/ D.Ed/ഡിപ്ളോമ യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. 31ന് രാവിലെ 11 ന് നഗരസഭ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവർത്തി പരിചയം, തിരിച്ചറിയൽ രേഖ തുടങ്ങിയവയുമായി ഓഫീസിൽ ഹാജരാകണം.വയസ് 18 - 41. എസ്. സി, എസ്. ടി, ഒ. ബി. സി വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ്. കൂടുതൽ വിവരങ്ങൾക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.