അറക്കുളം:കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ സഹകരണത്തോടെ തയ്യൽ പരിശീലനം ആരംഭിച്ചു. വാർഡ് മെമ്പർ ഓമന ജോൺസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കുടുംബശ്രീ ചെയർപേഴ്സൺ നിസ ജോൺസൺ ഉദ്ഘാടനം ചെയ്തു. ജയ് ഹിന്ദ് ലൈബ്രറി വനിതാവേദി പ്രസിഡന്റ് ലിസി ജോസ്, സി.ഡി.എസ് മെമ്പർമാരായ സാവിത്രി പാപ്പച്ചൻ, രാജേശ്വരി രാജു, സി.വി മണിയമ്മ, മഞ്ചുമോൾ എന്നിവർ നേതൃത്വം നൽകി.ഫാഷൻ ഡിസൈനർ ആർ.അശോക് പരിശീലകർക്ക് മാർഗ നിർദ്ദേശം നൽകി.