ഇടുക്കി : യുവത്വത്തിനെ തകർക്കുന്ന ലഹരി മാഫിയക്കെതിരെ പൊതുജന പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി രമേശ് ചെന്നിത്തല നയിക്കുന്ന പതിമൂന്നാമത് ലഹരിക്കെതിരെ സമൂഹ നടത്തം ഇടുക്കിയിൽ നടക്കും.

പ്രൗഡ് കേരളയുടെ പതിമൂന്നാമത് വാക്ക് ഏഗൻസ്റ്റ് ഡ്രഗ്സ് ലഹരിക്കെതിരെ സമൂഹ നടത്തം നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഫ്ളാഗ് ഓഫ് ചെയ്യും. മലങ്കര പള്ളി സ്‌കൂൾ കവല മുതൽ കട്ടപ്പന ഗാന്ധി സ്‌ക്വയർ വരെനീളുന്ന യാത്രയിൽ ഇടുക്കിയിലെ രാഷ്ട്രീയസാംസ്‌കാരിക പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുക്കും. ഗാന്ധി സ്‌ക്വയറിൽ സമാപന സമ്മേളനത്തിൽ രമേശ് ചെന്നിത്തല ജാഥാംഗങ്ങൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.ലഹരിക്കെതിരെ സമൂഹ നടത്തം എന്ന പരിപാടി ആരംഭിച്ചത് കോഴിക്കോട്ടുനിന്നാണ്.തുടർന്ന് തിരുവനന്തപുരം ,കൊല്ലം ആലപ്പുഴ ,പത്തനംതിട്ട കാസർഗോഡ് മലപ്പുറം തൃശൂർ കണ്ണൂർ വയനാട്, പാലക്കാട്, കോട്ടയം തുടങ്ങിയ ജില്ലകൾ പിന്നിട്ട ശേഷമാണ് ഇടുക്കിയിൽ എത്തുന്നത്.

. രാഷ്ട്രീയത്തിനതീതമായി മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണയും പ്രോത്സാഹനവും ഈ സദുദ്യമത്തിനുണ്ടാകണമെന്നും മയക്കുമരുന്ന് വ്യാപനത്തിനെതിരെ എല്ലാ പ്രസ്ഥാനങ്ങളും സംഘടനകളും കൈകോർക്കണമെന്നും സംഘാടകർ അഭ്യർഥിച്ചു.