തൊടുപുഴ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സമര സംഘടനയായ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ നേതൃത്വത്തിലുള്ള മേഖല കാൽനട പ്രചരണ ജാഥകൾ ഇന്ന് ജില്ലയിലെ 5 കേന്ദ്രങ്ങളിൽ ആരംഭിക്കും. ജനപ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കന്മാരും ഉദ്ഘാടനം ചെയ്യുന്ന ജാഥ 30,31 തീയതികളിലായി യി വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി 31ന് വൈകിട്ട് സമാപിക്കുംതൊടുപുഴ ഇടുക്കി, പീരുമേട്, ഉടുമ്പൻചോല, ദേവികുളം മേഖലകളിലാണ് കാൽ നട ജാഥ പര്യടനം നടത്തുന്നത്.തൊടുപുഴ മേഖലാ ജാഥ കരിമണ്ണൂരിൽ സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്യും എൻ.ജി.ഒ.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം.ഹാജറ ക്യാപ്ടനും കെ.ജി.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ രജനി വൈസ് ക്യാപ്ടനും കെ.എസ്ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എ.ബിനുമോൻ മാനേജരുമായിരിക്കും.ഇടുക്കി മേഖല ജാഥ തങ്കമണിയിൽ കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.പീരുമേട് മേഖലാജാഥ ഏലപ്പാറയിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം പി .എസ് രാജൻ ഉദ്ഘാടനം ചെയ്യും.ഉടുമ്പൻ ചോല മേഖലാജാഥ രാജാക്കാട്ട് ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ദേവികുളം മേഖലാജാഥ ദേവികുളത്ത് അഡ്വ. എ രാജ എം.എൽ.എ ഉദ്ഘാടനം ചെയ്യും.