പീരുമേട്: അമ്പത്തഞ്ചാം മൈലിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട തോമസിനെ ഇടിച്ച വാഹനം പൊലീസ് കണ്ടെത്തി.
വണ്ടിപ്പെരിയാർ ചുരക്കുളം സ്വദേശി വിഗ് നേഷിന്റ ടാറ്റാ സുമോ പൊലീസ് കസ്റ്റഡിയിലെടുത്തു.കരടിക്കുഴി അൻപത്തി അഞ്ചാം മൈൽ പൂവക്കുന്നേൽ തോമസ് ( 43) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറാടെ ആറോടെ കൊട്ടരക്കര ഡിണ്ടുക്കൽ ദേശീയ പാതയിൽ കരടിക്കുഴി എൽ.പി. സ്‌കൂളിന് സമീപം ദേശീയ പാതയരികിൽ ഫോൺ ചെയ്തു കൊണ്ടിരുന്ന തോമസിനെ വാഹനംഇടിച്ചിടുകയായിരുന്നു. തൊട്ടടുത്ത തേയില തോട്ടത്തിനരി കിലെ വേലിയ്ക്ക് സമീപത്തു നിന്നാണ് തോമസിനെ കണ്ടെത്തിയത്. മൊബൈൽ ഫോൺ ക്രാഷ് ബാരിയറിന്റെ മുകളിൽ നിന്നും കണ്ടെത്തി.തോമസിനെ രാത്രി ഒൻപത് മണിയായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.സമീപത്ത് തോമസിന്റെ ചെരുപ്പും കണ്ടെത്തി. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചെങ്കിലും ഏതു വാഹനമാണ് ഇടിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞി രുന്നില്ല. തുടർന്ന് ഒരാഴ്ചക്കാലമായി പീരുമേട് സർക്കിൾ ഇൻസ്‌പെക്ടർ ഗോപി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സി.സി.ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചുരക്കളം സ്വദേശി വിഘ്‌നേഷിന്റ ചുവന്ന ടാറ്റാ സുമോ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചത്. ചുരക്കളം എസ്റ്റേറ്റ് ഫാക്ടറിക്ക് മുൻപിൽ നിർത്തിയാട്ടിരുന്ന വാഹനം തെളിവെടുപ്പിന് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു.അപകടത്തിനുശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.