പീരുമേട്: ഹൈറേഞ്ചിലെ ഏറ്റവും വലിയ മൈതാനം ആയിരുന്ന കൊടികുത്തി ബോയ്സ് എസ്റ്റേറ്റിലെ മൈതാനം കാൽപന്തുകളിയിലും വോളിബോളിലും, ക്രിക്കറ്റിലും, ഉൾപെടെ കളിക്കൂട്ടം പദ്ധതിയിലൂടെയും, ഹൈറേഞ്ച് സ്‌പോർട്സ് അക്കാഡമിയിലൂടെയും, ഒട്ടേറെ കായികതാരങ്ങളെ സംഭാവന ചെയ്ത കൊടികുത്തി ബോയിയിസ് എസ്റ്റേറ്റ് മൈതാനം 75 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച് വലിയ സ്റ്റേഡിയമായി മാറ്റി. കോഴിക്കോട് ആസ്ഥാനമായ പാരിസൺ ഗ്രൂപ്പ് സംഭാവന ചെയ്ത രണ്ടര ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന
കെ.ടി.ബിനു മുൻ കൈ എടുത്താണ് ഇതിന് വേണ്ട പ്രവർത്തനങ്ങൾ നടത്തിയത്.

സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മന്ത്രി എം ബി. രാജേഷ് നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നിറാണകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ. എ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി മുൻരൂപത അദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ,
മുൻ കാഞ്ഞിരപ്പള്ളി എംഎൽഎ കെ.ജെ.തോമസ്,
സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്, ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധിബോർഡ് ചെയർമാൻ പി.എസ്.രാജൻ, ജില്ലാപഞ്ചായത്തംഗം . കെ.റ്റി. ബിനു, അഡ്വക്കേറ്റ് അലക്സ് കോഴിമല, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
ഓ വി ജോസഫ്, കൊക്കയർ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡോമിനിക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗം സജിനി ജയകുമാർ, പാരീസൺസ് ഗ്രൂപ്പ് ചെയർമാൻ കെ.എൻ. മുഹമ്മദ് അലി, ഹൈറേഞ്ച് സ്‌പോർട്സ് അക്കാദമി ചെയർമാൻ ജോസഫ് എം കള്ളിവയലിൽ, എം.ടി.സജി.എഞ്ചിനീയർ നിസാമുദ്ദീൻഎന്നിവർസംസാരിച്ചു.