ബൈസൺവാലി:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരേയും പഞ്ചായത്തിന്റെ വികസനമുരടിപ്പ്,അഴിമതി, കെടുകാര്യസ്ഥത എന്നിവയ്ക്ക് എതിരേയും യു.ഡി.എഫ് ബൈസൺവാലി മണ്ഡലം കമ്മിറ്റി ചെയർമാൻ തോമസ് നിരവത്തുപറമ്പിൽ, കൺവീനർ സിജു ഏഴോലിക്കൽ എന്നിവരുടെ
നേതൃത്വത്തിൽ 30 ന് പഞ്ചായത്തിൽ കുറ്റവിചാരണ വാഹനയാത്ര നടത്തുമെന്ന് യുഡിഎഫ് ഭാരവാഹികളായ
തോമസ് നിരവത്തുപറമ്പിൽ, കുര്യാക്കോസ് ചേലമൂട്ടിൽ എന്നിവർ അറിയിച്ചു.
രാവിലെ 8 ന് കൊച്ചുപ്പിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ ഒ.ആർ ശശി ഉദ്ഘാടനം നിർവ്വഹിക്കും.കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബാബു കീച്ചേരിൽ മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് തേക്കിൻകാനം,ഉപ്പാർ, ഇരുപതേക്കർ,പൊട്ടൻകാട്, ടീ കമ്പനി,പോസ്റ്റോപ്പിസ് പടി, സൊസൈറ്റിമേട്,ചങ്ങനാശ്ശേരിക്കട എന്നി കേന്ദ്രങ്ങളിൽ പര്യടനം നടത്തി ബൈസൺവാലിയിൽ സമാപിക്കും.സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്യും.കെ.പി.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ മുഖ്യപ്രഭാഷണം നടത്തും.യു.ഡി.എഫ് നേതാക്കളായ പി.വി സ്‌കറിയ,ടി.എസ് സിദ്ദിക്, ജോർജ്ജ് തോമസ്,വി.ജെ ജോസഫ്,എം.എം ബേബി, അലോഷി തിരുതാളിൽ,കെ. എം ഷാബു,ബേബി ചെറുപുഷ്പം,മോഹനൻ കൊട്ടാരം,ബിനോയി ചെറുപുഷ്പം,സന്തോഷ് ഭാസ്‌കരൻ,മഞ്ജു ജിൻസ്, ഷാന്റി ബേബി,ലാലി ജോർജ്ജ്,ഷാലറ്റ് പള്ളിവാതുക്കൽ,സിജു ജേക്കബ്ബ്,ടി.എം രതീഷ്, ഡാനി വേരംപ്ലാക്കൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കും.