temple

തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന് കീഴിലെ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി ഉത്സവത്തിൽ വൻഭക്തജനത്തിരക്ക്. സുബ്രഹ്മണ്യ ഭഗവാന് അഭിഷേകങ്ങളും കലശാഭിഷേകവും നടത്തി. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. മാതൃസമിതിയുടെ നേതൃത്വത്തിൽ ഗുരുദേവകൃതികളും സുബ്രഹമണ്യ സ്തുതികളും ആലപിച്ചു. ക്ഷേത്ര അചാര അനുഷ്ഠാനങ്ങളെക്കുറിച്ച് ക്ഷേത്രം മാനേജർ കെ.കെ. മനോജ് പ്രഭാഷണം നടത്തി. വിശേഷാൽ ഉച്ചപൂജയ്ക്ക് ശേഷം മഹാപ്രസാദ ഊട്ടും നടന്നു. വ്രതാനുഷ്ഠാനങ്ങളോടെ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.