കട്ടപ്പന: ഇരട്ടയാർ പഞ്ചായത്തിലെ അങ്കണവാടി കലോത്സവം 'കിളിക്കൊഞ്ചൽ' പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വനിതാ സാംസ്‌കാരിക നിലയത്തിൽ 32 അങ്കണവാടികളിൽ നിന്നായി നൂറുകണക്കിന് കുരുന്നുകൾ പങ്കെടുത്തു. പ്രഛന്ന വേഷധാരികളായും വ്യത്യസ്ത ഗാനങ്ങൾക്ക് ചുവടുവെച്ചും കുരുന്നുകൾ കാണികളെ കയ്യിലെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി അദ്ധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ജിഷ ഷാജി, ജോസ് തച്ചാപറമ്പിൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഡി.സി ജേക്കബ് എന്നിവർ സംസാരിച്ചു.