കട്ടപ്പന: നഗരസഭാപരിധിയിലെ വയോജനങ്ങൾക്ക് കമ്പിളിപ്പുതപ്പ് വിതരണംചെയ്തു. നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി ഉദ്ഘാടനംചെയ്തു. 60 വയസിനുമുകളിൽ പ്രായമുള്ളവർക്ക് പുതപ്പ് വീടുകളിൽ എത്തിച്ചുനൽകി. 550 പേരാണ് ഗുണഭോക്താക്കൾ. നഗരസഭ സെക്രട്ടറി അജി കെ ഫിലിപ്പ്, ഐസിഡിഎസ് സൂപ്പർവൈസർ ആരതി ജഗദീഷ്, അങ്കണവാടി വർക്കർമാർ എന്നിവർ പങ്കെടുത്തു.