കാഞ്ഞങ്ങാട് : കൊട്രച്ചാൽ ഗാലക്സി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ സഹകരണത്തോടെ നടത്തിയ വനിതകളുടെയും പുരുഷൻന്മാരുടെയും ചെസ്സ് മത്സരത്തോടെ നഗരസഭാ കേരളോത്സവത്തിന് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.ലത, കെ.അനീശൻ, നഗരസഭാ കൗൺസിലർ സി.രവീന്ദ്രൻ, ചന്ദ്രൻ മൂത്തൽ, കെ.വി.സുരേശൻ, നഗരസഭാ യൂത്ത് കോ ഓഡിനേറ്റർ കൃതിക് രാജ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പ്രഭാവതി സ്വാഗതവും പി.വി.മണി നന്ദിയും പറഞ്ഞു.വനിതകളുടെ ചെസ്സ് മത്സരത്തിൽ കലാവേദി കാഞ്ഞങ്ങാട് സൗത്ത് ടീമിലെ എം.സന്ധ്യ ഒന്നും പി.വി.അമൃത രണ്ടും സ്ഥാനങ്ങൾ നേടി.