nadaka-camp

കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി മേലാങ്കോട് എ.സി കണ്ണൻനായർ സ്മാരക ഗവ.യു.പി സ്‌കൂളിൽ അദ്ധ്യാപകർക്കായി ഏകദിന സർഗാത്മക നാടകക്യാമ്പ് നടത്തി. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം ജില്ലാ കോർഡിനേറ്റർ ബിഞ്ചുഷ മേലത്ത് സ്വാഗതം പറഞ്ഞു.നാൽപതോളം അദ്ധ്യാപകരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. പുതിയ പാഠ്യപദ്ധതിയിലെ സർഗാത്മക നാടകക്കളികളുടെ പ്രാധാന്യവും സാദ്ധ്യതയും മുൻനിർത്തിയാണ് പരിശീലനത്തിന് വിദ്യാരംഗം വേദിയൊരുക്കുന്നത്. പടവ് ക്രീയേറ്റീവ് തിയേറ്റർ ഡയറക്ടർ എൻ.രഘുനാഥൻ, ശ്രീജിത്ത് വെള്ളുവയൽ എന്നിവരാണ് ശില്പശാല നയിക്കുന്നത്. കുട്ടികളുടെയും അദ്ധ്യാപകരുടെയും സർഗ്ഗശേഷിവികാസത്തിന് വ്യത്യസ്തങ്ങളായ തനതു പരിപാടികൾ ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ചുവരികയാണ്.