പയ്യന്നൂർ : കേന്ദ്ര,സംസ്ഥാന ജനവിരുദ്ധ ഭരണ കൂടങ്ങൾക്കെതിരെ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ ജനബോധനയാത്ര നടത്തി. മുസ്ലിം ലീഗ് പയ്യന്നൂർ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള യാത്ര ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള ഉദ്ഘാടനം ചെയ്തു വി.കെ.ഷാഫി, ഫായിസ് കവ്വായി, എസ്.ശുക്കൂർ ഹാജി, വി.കെ.പി.ഇസ്മായിൽ, എ.എം.നിസാർ, പി.ബഷീർ, ടി.പി.കാദർ, കെ.ഖലീൽ , എ.പി.അബ്ദുൾ സലാം, റാഷിദ് തായിനേരി പ്രസഗിച്ചു.കാങ്കോൽ -ആലപ്പടമ്പ് പഞ്ചായത്ത് കമ്മിറ്റി യാത്ര പാപ്പരട്ടയിൽ കോൺഗ്രസ് നേതാവ് ടി.വി.തമ്പാൻ ജാഥാ ലീഡർ എം.ടി.പി സൈഫുദ്ധീൻ മാസ്റ്റർക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് , അബ്ദുൽ ഹാജി നേതൃത്വം നൽകി.സമാപന യോഗം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സജീർ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.