തലശ്ശേരി: സംസ്ഥാനത്തെ ഏറ്റവും മികച്ച ഹൗസിംഗ് സൊസൈറ്റിക്ക് നൽകുന്ന ഹൗസ് ഫെഡ് പുരസ്‌കാരം കതിരൂർ കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി നേടി. തുടർച്ചയായി 19ാം വർഷമാണ് സംസ്ഥാന തല അംഗീകാരം സൊസൈറ്റി സ്വന്തമാക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നടപ്പു വർഷം 118 വീടുകൾക്കായി 9 കോടി രൂപയോളം വായ്പ നൽകിയിട്ടുണ്ട്. ചുരുങ്ങിയ ചെലവിൽ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി ഭവന വായ്പക്കെത്തുന്നവരെ എല്ലാ അർത്ഥത്തിലും സൊസൈറ്റി സഹായിക്കുന്നുണ്ട്. വായ്പ എടുക്കുന്നവർക്ക് ഇൻഷൂറൻസ് പരിരക്ഷയും നൽകുന്നുണ്ട്. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എ.വാസു, സെക്രട്ടറി കെ.ലെജു മോൾ, ഭരണ സമിതി അംഗങ്ങളായ കെ.ഷാജിമോൻ, ഒ.രമേശൻ, പി.പവിത്രൻ, ഷീജ കാരായി, എ.ഗീത, സി.കെ.റിജി എന്നിവർ പങ്കെടുത്തു.