j

തലശ്ശേരി: ആർ.എസ്.എസിന്റെ കണ്ണിൽ ഇന്ത്യയിൽ ന്യൂനപക്ഷം പാടില്ല എന്ന രീതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ വ്യത്യസ്തങ്ങളായ ന്യൂനപക്ഷ വിഭാഗങ്ങളുണ്ട്. മതപരമായ ന്യൂനപക്ഷങ്ങളുണ്ട്. ഭാഷ അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങളുണ്ട്. ഈ പറയുന്ന ഒരു ന്യൂനപക്ഷത്തെയും അംഗീകരിക്കാൻ സംഘപരിവാർ തയ്യാറാല്ല. സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ല സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ല സെക്രട്ടറി കെ.കെ.രാഗേഷ്, സി.കെ.രമേശൻ, എം.സി. പവിത്രൻ, മുഹമ്മദ് അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.