കൊട്ടിയൂർ: ഗ്യാസ് സിലിണ്ടറിന്റെ വാൽവ് പ്രൊട്ടക്ഷൻ റിംഗിനിടയിൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി പേരാവൂർ ഫയർഫോഴ്സ് സംഘം. ഒറ്റപ്ലാവിലെ വെളളാച്ചിറ ബിബിന്റെ മൂന്ന് വയസുളള മകൾ ആൻമിയയാണ് റിംഗിന്റെ ഉളളിൽ കാൽ ഇട്ട് ഇരുന്നതോടെ കുടുങ്ങിയത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പുറത്ത് എടുക്കാൻ സാധിക്കാതെ വന്നതോടെ അഗ്നിശമന സേനയെ വിളിക്കുകയായിരുന്നു. വാൽവ് പ്രൊട്ടക്ഷൻ റിംഗ് മുറിച്ച് മാറ്റിയാണ് കുട്ടിയെ രക്ഷിച്ചത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.എം.ജോൺ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം.കെ.വിനോദ്, റിനു കുയാലിൽ, ടി.ജെ. റോബിൻ, കെ.എസ്.രമേശ്, കെ.എം.അനീഷ് എന്നിവർ ചേർന്നാണ് കുട്ടിയെ രക്ഷിച്ചത്.