chess

പയ്യന്നൂർ: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ,പയ്യന്നൂർ താലൂക്ക് കേരള ചെസ്സ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ്, ഈക്വൽ ഓപ്പർച്ചുണിറ്റി സെൽ പയ്യന്നൂർ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നാളെ പയ്യന്നൂർ കോളേജിൽ കാഴ്‌ച പരിമിതരുടെ സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിന്റ് നടക്കും. വിവിധ ജില്ലകളിൽ നിന്നായി അമ്പതോളം താരങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾ രാവിലെ 9 മണി മുതൽ ആരംഭിക്കും.രാവിലെ 10ന് എം.വിജിൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് സ്ഥാപക നേതാവ് ചേറ്റൂർ ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക ട്രോഫിയും മുപ്പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. ചാമ്പ്യൻഷിപ്പിനോടാനുബന്ധിച്ചു നിരവധി അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചതായി സംഘാടക സമിതി ചെയർമാൻ എം.വിജിൻ എം.എൽ.എ, വർക്കിംഗ്‌ ചെയർമാൻ ശശി വട്ടക്കൊവ്വൽ , കൺവീനർ സി.സുകിൽ കുമാർ , ഈക്വൽ ഓപ്പർച്യൂണിറ്റി സെൽ കൺവീനർ ഡോ.പി.ആർ.സ്വരൺ, വി.വി.സജീഷ്, എം.ലജിത, രമേശൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.