പേരാവൂർ : പേരാവൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ വായനശാല പ്രഖ്യാപനം മാദ്ധ്യമപ്രവർത്തകൻ പി. സായിനാഥ് ഉദ്ഘാടനം ചെയ്തു. രാജ്യസഭാ എം.പി ഡോ.വി.ശിവദാസൻ പ്രഖ്യാപനം നടത്തി. പേരാവൂർ ഗ്രാമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, ലൈബ്രറി കൗൺസിലർ ജില്ലാ സെക്രട്ടറി പി.വിജയൻ, പഞ്ചായത്ത് മെമ്പർ ബേബി സോജ, , വി.ജി. പത്മനാഭൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.സി. സനിൽകുമാർ, ജയപ്രകാശൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.എ.രജീഷ്, വിജ്ഞാന കേരളം ജില്ലാ കോഡിനേറ്റർ സുർജിത്ത്, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത്ത് കമൽ, തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ് സ്വാഗതവും, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശരത് നന്ദിയും പറഞ്ഞു.