തലശ്ശേരി: സ്വത്ത് തർക്കം കാരണം വൃദ്ധനായ പിതാവിനെ മകൻ മരവടി ഉപയോഗിച്ച്
തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ് തോമസ് വെറുതെ വിട്ടു. കുടിയാന്മല പൊലീസ് ചാർജ് ചെയ്ത കേസിൽ നടുവിൽ കൈതളത്തെ തുണ്ടത്തിൽ ടി.എ ബേബി (60) ആണ് കേസിലെ പ്രതി. തുണ്ടത്തിൽ അഗസ്തി എന്ന കൊച്ചഗസ്തിയെ (80) പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ആഗസ്റ്റ് 28ന് രാത്രി 10 ഓടെ പ്രതിയുടെ വീട്ടിൽവച്ചാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ സ്ഥലത്തുള്ള തേക്ക് മരം വിൽപന നടത്തിയതുമായിട്ടുളള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പുലിക്കുരുമ്പയിലെ വെടിക്കടത്തിൽ വി.കെ അനീഷിന്റെ പരാതി പ്രകാരമാണ് കേസ്.