tms-
കണ്ണൂരിൽ ചേർന്ന തീയ മഹാസഭ സംസ്ഥാന സമിതി യോഗത്തിൽ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം പ്രസംഗിക്കുന്നു

കണ്ണൂർ: ലക്ഷകണക്കിന് അയ്യപ്പ വിശ്വാസികളെ ആശങ്കയിലാക്കിയ ശബരിമലയിലെ സ്വർണ്ണപാളി വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ദേവസ്വം ബോർഡിനോടും തിയ്യ മഹാസഭ സംസ്ഥാന കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനത്തിന്റെ അദ്ധ്യക്ഷതയിൽ കണ്ണൂരിലെ കൽപക റെസിഡൻസി കോൺഫറൻസ് ഹാളിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന സെക്രട്ടറി പ്രേമാനന്ദൻ നെടുത്തോടി സ്വാഗതം പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ലക്ഷ്മണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, സംസ്ഥാന ട്രഷറർ സി.കെ സദാനന്ദൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സൗദാമിനി നാരായണൻ, മലപ്പുറം ജില്ലാ പ്രസിഡന്റ് അയ്യപ്പൻ പട്ടാളത്തിൽ, കാസർകോട് ജില്ലാ പ്രസിഡന്റ് പി.സി വിശ്വംഭരൻ പണിക്കർ, കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.ടി പ്രകാശൻ, വയനാട് ജില്ലാ സെക്രട്ടറി രോഹിത് ബോധി, സംസ്ഥാന മീഡിയ ചെയർമാൻ എൻ. ചന്ദ്രൻ പുതുക്കൈ, സംസ്ഥാന കോർഡിനേറ്റർ ഗണേഷ് മാവിനക്കട്ട, സംസ്ഥാന മീഡിയ കൺവീനർ പ്രശാന്ത് മേൽമുറി എന്നിവരും സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സുനിൽ കുമാർ ചാത്തമത്ത് നന്ദി പറഞ്ഞു.

കണ്ണൂരിൽ ചേർന്ന തീയ മഹാസഭ സംസ്ഥാന സമിതി യോഗത്തിൽ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം സംസാരിക്കുന്നു