കാങ്കോൽ: വിമുക്ത ഭടനും വെള്ളൂർ ഗവ. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകനും, എൽ.ഐ.സി. ഉദ്യോഗസ്ഥനുമായിരുന്ന കാങ്കോൽ ദേവീ സദനത്തിലെ തേമനം വീട്ടിൽ ഗോവിന്ദ മാരാർ (ഡോ: ടി.വി.ജി. മാരാർ 82) നിര്യാതനായി. തെയ്യം കലയുടെ സാമൂഹ്യ പ്രസക്തി എന്ന വിഷയത്തിൽ പിഎച്ച്.ഡി നേടിയിട്ടുണ്ട്. സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ വൈസ് പ്രസിഡന്റ്, അഖില കേരള മാരാർ ക്ഷേമസഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി, ശ്രീ രാമചന്ദ്ര മിഷൻ പയ്യന്നൂർ യൂണിറ്റ് പ്രസിഡന്റ്, കാങ്കോൽ ശിവക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, പയ്യന്നൂർ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് കമ്മിറ്റി മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആകാശവാണി സുഭാഷിതം അവതാരകനായിരുന്നു.
ഭാര്യ: കെ.കെ. പങ്കജാക്ഷി റിട്ട. അദ്ധ്യാപിക, എൻ.എൻ.യു.പി.സ്‌കൂൾ, ആലക്കാട്). മക്കൾ: കെ.കെ. ഗോപകുമാർ
(ഹോണ്ട കാസർകോട്), ഡോ. കെ.കെ. ഗോപിക (അസി. പ്രൊഫസർ, പയ്യന്നൂർ കോളേജ്). മരുമക്കൾ: ബിന്ദ്യ (ഫിഷറീസ് വകുപ്പ്), എം.പി. രാധാകൃഷ്ണൻ (കണ്ണാടിപറമ്പ്). സഹോദരങ്ങൾ: ശങ്കരമാരാർ, നാരായണ മാരാർ (ഇരുവരും കുന്നരു), കൃഷ്ണ മാരാർ (പയ്യന്നൂർ), കുഞ്ഞിപാർവതി (കുന്നരു).