തൃക്കരിപ്പൂർ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും 15 പേർക്ക് കൂടി സഹായ ധനം വിതരണം ചെയ്തു. പഞ്ചായത്തിൽ ഇതിനകം 12 ലക്ഷം രൂപയാണ് 260 പേർക്കായി വിതരണം ചെയ്തത്. പാവപ്പെട്ട രോഗികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ ഈ പദ്ധതി ഉദാരമതികളിൽ നിന്നും സഹായം സ്വീകരിച്ചു കൊണ്ടാണ് നടപ്പിലാക്കിയത്. സഹായ വിതരണം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, പഞ്ചായത്ത് സെക്രട്ടറി പ്രമീള ബോബിക്ക് വിതരണത്തിനായി സംഖ്യ ഏൽപ്പിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.എം ആനന്ദ വല്ലി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹാഷിം കാരോളം, മെമ്പർമാരായ സാജിത സഫറുള്ള, ഇ. ശശിധരൻ, എം. ഷൈമ, വി.പി സുനീറ, കെ.എം ഫരീദ എന്നിവർ സംസാരിച്ചു.