കാസർകോട്: കെ.എസ്.ആർ.ടി.സിയുടെ അഡൂർ - മംഗളൂരു സർവീസ് ഉദ്ഘാടനം അഡൂർ ബസ് സ്റ്റാൻഡിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു. കൊവിഡ് കാലത്ത് നിർത്തിവച്ച സർവീസാണ് പുനരാരംഭിച്ചത്. എം.എൽ.എയുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി ഗതാഗത മന്ത്രിയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് സർവീസ് ആരംഭിച്ചത്. കാസർകോട് നിന്ന് ഉച്ചക്ക് 2.15 ന് ആരംഭിച്ച് മംഗളൂരുവിൽ 4.15 ന് എത്തിചേരുന്ന ബസ് മംഗളൂരുവിൽ നിന്ന് 5 മണിക്ക് പുറപ്പെട്ട് അഡൂരിൽ 7.15 ന് എത്തിച്ചേരും. രാവിലെ 5.45 ന് അഡൂരിൽ നിന്ന് മംഗളൂരുവിലേക്ക് പുറപ്പെടും. ചടങ്ങിൽ ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉഷ അധ്യക്ഷയായി. കെ.എസ്.ആർ.ടി.സി കാസർകോട് ജി.സി.ഐ എം.കെ സജിത് കുമാർ, ഡിപ്പോ സി.എം മോഹൻ കുമാർ പാടി, രാധാകൃഷ്ണൻ അഡൂർ , സി.കെ കുമാരൻ, സി ബാലകൃഷ്ണൻ, സുരേന്ദ്രൻ ചാപ്പക്കൽ, എ.പി കുശലൻ, പി.ജയചന്ദ്രൻ സംസാരിച്ചു. ഇഖ്ബാൽ സ്വാഗതം പറഞ്ഞു.