പാണത്തൂർ: കേരള സീനിയർ സിറ്റിസൺസ് ഫോറം പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വയോജന ദിനവും ഗാന്ധി ജയന്തി ആഘോഷവും സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് ആർ. സൂര്യനാരായണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. മെയിന്റനൻസ് ട്രിബ്യൂണൽ കൺസീലിയേഷൻ ഓഫീസർ തോമസ് ടി. തയ്യിൽ, സിനി ആർട്ടിസ്റ്റ് കൂക്കൾ രാഘവൻ, ബളാംതോട് മിൽമാ പ്രസിഡന്റ് വിജയ കുമാരൻ നായർ, ആർ. മോഹനകുമാർ, ഏറത്ത് മുഹമ്മദ് കുഞ്ഞി സംസാരിച്ചു. സ്റ്റുഡന്റ് പൊലീസ് ഓഫീസർ പി.കെ. വേണുഗോപാൽ ക്ലാസ്സെടുത്തു. ആജീവനാന്ത അംഗത്വമെടുത്ത ബളാന്തോട് യൂണിറ്റിലെ 23 അംഗങ്ങൾക്ക് സംസ്ഥാന സെക്രട്ടറി തിരിച്ചറിയൽ കാർഡ് നൽകി. പഞ്ചായത്ത് സെക്രട്ടറി എൻ. ചന്ദ്രശേഖരൻ നായർ സ്വാഗതവും യൂണിറ്റ് സെക്രട്ടറി കെ. മണി നന്ദിയും പറഞ്ഞു.